Thursday, March 8, 2012

സമര്‍പ്പണം


  അമ്പലമുറ്റത്തെ പുല്‍ത്തകിടിയില്‍ ഉയര്‍ത്തിയ സ്വര്‍ണനിറമുള്ള പതാകക്ക് കീഴില്‍ ഒരു സംഘം ചെറുപ്പക്കാര്‍ ചേര്‍ന്ന് നെഞ്ചില്‍ കൈകള്‍ ചേര്‍ത്ത് വെച്ച് എന്തോ മന്ത്രിക്കുന്നു. അവരുടെ വേഷവും കൌതുകം തോന്നിപ്പിക്കുന്നതയിരുന്നു.വേഗം വീട്ടിലെത്താനുള്ള തിനാല്‍ അധികനേരം അവിടെ നില്‍ക്കാനായില്ല.പിന്നീട് ഒന്ന് രണ്ടു തവണ കൂടി ഇക്കൂട്ടര്‍ നടത്തുന്ന കസര്‍ത്തുകള്‍ കണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേകത തോന്നി.എഴാം ക്ലാസ്സില്‍ പഠിക്കുന്ന, കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ട് വയസ്സുള്ള എതൊരു ആണ്‍കുട്ടിയെയും ആകര്‍ഷിക്കാന്‍  ഇടയുള്ള ഒന്നായിരുന്നു ആ രംഗങ്ങള്‍ .   വര്‍ഷങ്ങള്‍  പഴക്കമുള്ള ഇത്തരം ഒരു സംഭവം ഓര്‍മയില്‍ വീണ്ടും തെളിയുവാന്‍ അടുത്ത ദിവസങ്ങളിലുണ്ടായ ചില അപ്രിയ സംഭവങ്ങള്‍ കാരണമായെന്ന്  കൂട്ടിക്കൊള്ളൂ.
      അത് അവസാനം പറയാം. സഹപാഠിയായ ഒരുവന്‍ ഈ സംഘത്തില്‍ ഉണ്ടായിരുന്നത് ആദ്യം കണ്ടില്ല. കൌതുകത്തിന്റെ പുറത്ത് വല്ലപ്പോഴും ഒരിക്കല്‍ വന്നു എത്തി നോക്കി പോകുന്ന ആള്‍ ആരാണ് എന്ന് സംഘങ്ങള്‍ സഹപാഠിയോട് ചോദിചിരുന്നിരിക്കാന്‍ ഇടയുണ്ട്. ഒരു ദിവസം അല്പം  മുതിര്‍ന്ന ആള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉണ്ടോ എന്നൊരു ചോദ്യവുമായി സമീപച്ചതോര്‍മയുണ്ട്. അയാളുടെ മുഖം ഓര്‍മയില്‍ തീരെ തെളിയുന്നില്ല.എന്നാല്‍ വേഷം മറക്കാന്‍ കഴിയുന്നില്ല. സഹപാഠിയെ കൂട്ടുകാരന്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്തതിനാലാണ്  അങ്ങനെ ചെയ്യാത്തത്. അടുത്ത കാലത്തും നാട്ടില്‍ കാണാറു ഇദ്ദേഹം  ഇപ്പോഴും ആ പഴയ എഴാം ക്ലാസ്സുകാരന്റെ മാനസിക വളര്‍ച്ചയെ പ്രകടിപ്പിക്കുന്നുള്ളൂ എന്ന് പറയുമ്പോള്‍ അതില്‍ എന്തെങ്കിലും വിധത്തിലുള്ള കളിയാക്കലുകള്‍ ഉണ്ടെന്നു കരുതരുത്
   പറഞ്ഞു വന്ന കാര്യം മറന്നു. കൂട്ടുകാരന്‍ ഒരു ദിവസം ക്ലാസ്സില്‍ വന്നപ്പോള്‍ പറഞ്ഞു.വൈകിട്ടു ക്ഷേത്ര സന്നിധിയില്‍ വന്നാല്‍ ഒരു സാധനം തരാം. കയ്യില്‍ നിറമുള്ള ഒരു ചരട്.
നേരത്തെ ചിലരുടെ കൈകളില്‍ കണ്ടിട്ടുള്ള ഈ   സംഭവം എനിക്കും ഇതാ കിട്ടാന്‍ പോകുന്നു.മനസ്സില്‍ അങ്ങേയറ്റത്തെ ആഹ്ലാദം.പക്ഷെ ചെറിയൊരു ആശങ്ങ്ഘയും    സംശയവും ബാക്കി കിടന്നിരുന്നു.കൌതുകം എന്ന് തോന്നിയിരുന്നു എങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളില്‍
എന്തോ ഒരു പന്തികേട്‌ തോന്നിയിരുന്നു.സംശയ നിവാരണത്തിനായി ആരും തന്നെ ഉണ്ടായിരുന്നില്ല.ഉച്ചയൂണിനു വീട്ടില്‍ എത്തിയപ്പോള്‍ അതാ മുത്തച്ഛന്‍.ഖദറും ചന്ദനക്കുറിയും വേഷവുമായി ഇന്നും മനസ്സില്‍ മുത്തച്ഛന്‍നിറഞ്ഞു നില്‍ക്കുന്നു.കാര്യം വളച്ചു കെട്ടലില്ലാതെ അവതരിപ്പിക്കുന്നു.ദേഷ്യക്കാരന്‍ എന്ന് നാട് മുഴുവന്‍ പറയുന്ന അദ്ദേഹം മറുപടി നല്‍കി
.അത്  ശെരി ആവില്ല.അവര്‍ അത്രക്കും നല്ല കൂട്ടരല്ല.ഓര്‍മയില്‍ നിന്ന് പറയാന്‍ ഇത്രയുമേ കഴിയുന്നുള്ളൂ.പിന്നീടും മുത്തച്ഛന്‍ എന്തെക്കെയോ കാര്യങ്ങള്‍  വിശദീകരിച്ചു.അവ ഓര്മ യില്‍ വരുന്നില്ല.എന്നാല്‍ അതിന്റെ പിന്നിലെ ആശയം വളരെ കൃത്യമായി എനിക്ക് വായിച്ചെടുക്കാന്‍ ഇന്ന് സാധിക്കുന്നുണ്ട്.ചര്‍ക്കയില്‍ ഗാന്ധി ശിഷ്യനും സ്വാതന്ത്ര സമര സേനാനി യുമായ
അദ്ദേഹത്തിനെ സംബ ന്ധിച്ചിടത്തോളം    ഗാന്ധി വധിച്ചവര്‍ ആരാണെന്നു പ്രത്യേകിച്ച് പറഞ്ഞു ന്കൊടുക്കേണ്ട ഒന്നായിരുന്നില്ല .അന്ന് മുത്തച്ഛന്‍ കൊച്ചിയിലായിരുന്നു താമസം. പിരിയും മുന്‍പേ അദേഹമെന്നോട്  ഒരു കാര്യം കൂടി പറഞ്ഞു.നിനക്ക് വേണമെങ്കില്‍ കെ .എസ്സ് .യു വില്‍ ചേരാം കേട്ടോ.കെ .പി.സി .സി അംഗം വരെ ആയിരുന്നിട്ടുള്ള ആളാണ് മുത്തച്ഛന്‍ എന്ന് വളരെ കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്‌.ഒട്ടും വയ്കാതെ തന്നെ ഞാന്‍ കെ .എസ്സ്.യു വില്‍ മെംബെര്‍ഷിപ്‌  എടുത്തുവെന്നു പറഞ്ഞാല്‍ മതിയല്ലോ?
   തികഞ്ഞ രാഷ്ട്രീയക്കാരന്‍ ആയ   മുത്തച്ഛന്‍ തീര്‍ത്തും  ദൈവ വിശ്വാസി യായിരുന്നു.ക്ഷേത്ര ദര്‍ശനം  മുടക്കാറില്ല.അതുപോലെ ശബരിമല തീര്‍ത്ഥാടനം സാധിക്കുംബോഴെക്കെ നിര്‍വഹിക്കരുമുണ്ട്.പിന്നീട് ഞങ്ങള്‍ തമ്മില്‍  ഈ വിഷയം സംസാരിക്കാന്‍ ഇട വന്നില്ല.രണ്ടു കൊല്ലത്തിനുള്ളില്‍ മുത്തച്ഛന്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു.ഒരിക്കല്‍ പോലും അദ്ദേഹം എന്നെ ഏതെങ്കിലും  ക്ഷേത്രത്തില്‍ കൊണ്ട് പോയിട്ടില്ല.ഏതൊരു കൌമാരക്കാരനും സുഖസുന്ദരമായി വീണു പോകാനിടയുള്ള ഒരു അപകടത്തില്‍ നിന്നും എന്നെ രക്ഷിച്ചത്‌ എന്റെ പ്രിയപ്പെട്ട മുത്തച്ഛന്‍ ആയിരുന്നു.അദ്ധേഹത്തിന്റെ ദീര്‍ഖഘ ദര്‍ശനത്തെ കുറിച്ച് പിന്തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു.ഒരു പക്ഷെ മുത്തച്ഛനു പകരം മാറ്റരുടെയെങ്കിലും അടുത്തതായിരുന്നു ഞാന്‍ അന്ന് എന്റെ സംശയുവുമായി ചെന്നിരുന്നതെങ്കില്‍ എന്നോര്‍ത്ത് പോകുന്നു.ഒരു പക്ഷെ അതില്‍ അത്ര വലിയ അനൌചിത്യം ഒന്നും വായിച്ചെടുക്കാന്‍ കഴിയാത്ര ആരാണെങ്കിലും ഞാന്‍ പെട്ട് പോകുമായിരുന്നു.എന്നിട്ട് ഞാന്‍ പ്രത്യേകിച്ച് എന്ത് നേടി എന്നൊരു ചോദ്യം ചിലര്‍ക്കെങ്കിലും ചോദിയ്ക്കാന്‍ തോന്നും എന്ന് ഉറപ്പാണ്‌.അവരോടായി എനിക്ക് ഒന്നേ പറയാനുള്ളൂ.യാതൊരു പ്രത്യേകതയും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു മനുഷ്യനാണ് ഞാന്‍.എന്നിരുന്നാലും മനുഷ്യര്‍ക്കിടയില്‍ അവരുടെ സൌഹ്ഹൃ ദങ്ങളെ നഷ്ട്ടപെടുത്തും വിധം വിഭാഘീയതകളുടെ വേലിക്കെട്ടുകള്‍ തീര്‍ക്കാനും വിധേഷതിന്റെയും അശാന്തിയുടെയും  അസംതൃപ്തിയുടെയും വിത്തുകള്‍ അതിനകത്തേക്ക് വാരി വിതറാന്‍ മാത്രമാണ് ഇന്ന് ബഹുഭൂരി പക്ഷം മത -ജാതി -സമുദായ -സാമൂഹിക പ്രസ് ധനങ്ങളുടെയും പ്രവറര്‍ ത്തന ങ്ങള്‍ കൊണ്ട് സാധിക്കുന്നത് .ഇതില്‍ നല്ലൊരു പങ്കു ബോധ പൂര്‍വ്വം ആണെന്ന് തന്നെ പറയേണ്ടി വരുന്നു.എന്നാല്‍ ദൌര്‍ഭാഗ്യ വശാല്‍ ചിലരാകട്ടെ തങ്ങളുടെ പ്രവറര്‍ ത്തന ങ്ങള്‍ വരുത്തി വെക്കുന്ന ദുരന്തത്തെക്കുറിച്ച്തെല്ലു പോലും ധാരനയുള്ളവരല്ല.ഭാവി തലമുറയെ മൂല്യബോധ മുള്ളവരായി വളര്‍ത്തിക്കൊണ്ട് വരാനുള്ള ഏക മാര്‍ഗം ചെറുപ്പത്തിലെ അവര്‍ക്ക് മതബോധവും ദൈവ വിശ്വാസവും പകര്‍ന്നു കൊടുക്കലാനെന്നു തെറ്റിദ്ധരിച്ചു കൊണ്ട് വീട്ടിലും പുറത്തെ മതപഠന കേന്ദ്രങ്ങളിലും ആട്ടിതെളിച്ച് കൊണ്ടിരുത്തുകയാണ്.നേരത്തെ സെമിറിക് മതങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ഇത്തരം പാരമ്പര്യങ്ങളെ അന്ധമായി അനുകരിക്കാന്‍ പൊതുവേ ഇക്കാര്യത്തില്‍ ഉദാര സമീപനം പുലര്‍ത്തി പോന്നിരുന്ന ഹൈന്ദവ സമൂഹവും 
 അമ്പലപ്പറമ്പില്‍ അവര്‍ അന്ന് ഉയര്‍ത്തിയ കോടിയുടെ കൊടിയുടെ യഥാര്‍ത്ഥ നിറം കാവി എന്നൊന്ന് ആന്നെന്നും അത് വെറുമൊരു നിറം മാത്രമല്ലെന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിശാലമായ അര്‍ത്ഥതലങ്ങളുള്ള വളരെ കൃത്യമായ ഒരു രാഷ്ട്രീയമാണ് അതെന്നും അല്പം കഴിഞ്ഞു മാത്രമാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് .വര്‍ഷങ്ങള്‍ക്കു ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഗുരു നിത്യ ചൈതന്യ യതി ആര്‍ .എസ്സ്  .എസ്സിനെ മുന്‍ നിര്‍ത്തി എഴുതിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലേക്ഖനത്തിന്റെ അന്തസ്സത്ത യിലേക്ക് കടന്നു ചെന്നവര്‍ക്ക് എല്ലാം തന്നെ അതിന്റെ അപകടം തിരിച്ചറിയാനായി .അധികം വൈകാതെ തന്നെ സംഘപരിവാര്‍ ശക്തികള്‍ ബാബരിമസ്ജിധിനെ തകര്‍ത്തു .ഞാന്‍ ഒരു ആര്‍ .എസ്സ്  .യെസ്സുകാര്നായിരുന്നുവെന്നു തുറന്നു പറഞ്ഞു കൊണ്ട് അടുത്തിടെ കഥാകൃത്ത്‌ ആര്‍ .ഉണ്ണി  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ മറ്റൊരു ലേഖ്ഹനം എഴുതിയിരുന്നതും ഓര്‍മയില്‍ വരുന്നു.തന്റെ ചെറുപ്പ കാലത്തെ ഒരു അബദ്ധ മായിട്ടാണ് ഉണ്ണി അതില്‍ തന്റെ സംഘ അനുഭവങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത് .എന്ത് തന്നെ ആയാലും കുരുന്നുകളെ വര്‍ഗീയതയിലേക്ക് തള്ളി വിടുന്ന അത് ഏത് മതവും ഏത് പ്രസ്ഥാനവും ആയിരുന്നാലും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.ആടിനെ പട്ടിയാക്കി ,പിന്നീട് പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന പഴയ തന്ത്രങ്ങളാണ് വര്‍ഗീയ ശക്തികള്‍ അണികളെ കൂട്ടാന്‍ ഇന്നും പ്രയോഗിക്കുന്നത്.സത്യവുമായി പുലബന്ധമില്ലത്തവയായിരിക്കും ഇക്കൂട്ടര്‍ മിക്കവാറും തട്ടിവിടുന്ന കാര്യങ്ങള്‍ എന്ന് സമാധാനത്തോടെ ഒന്ന് ഇരുന്നു ആലോചിച്ചാല്‍ ആര്‍ക്കും ബോധ്യ പ്പെടവുന്നതെയുള്ളൂ.പക്ഷെ കാള പെറ്റെന്ന് കേള്‍ക്കേണ്ടതാമസംകയരെടുക്കാനിരങ്ങുകയാണല്ലോ നൂറു ശതമാനം സാക്ഷരതയുള്ള മലയാളിയും .ഇത്തരം ഗീബല്‍സിയന്‍ തന്ത്രങ്ങളില്‍ കുടുങ്ങാതെ സവൈധര്യം ജീവിതം മുന്നോട്ടു നയിക്കാന്‍ വര്ര്തമാന കാലത്ത് അത്ര കണ്ടങ്ങ്‌ യെളുപ്പമല്ലെന്നതാണ് നേര് .ഇത്തരം കുപ്രച്ചരനങ്ങളെ ഫലപ്രദമായി പ്രതി രോധിക്കണമെങ്കില്‍ ജാഗ്രതയോടെയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ നടന്നേ മതിയാകൂ .ചരിത്രപരമായ അവബോധം മനുഷ്യര്‍ക്കിടയില്‍ സൃഷ്ട്ടിക്കപ്പെടെണ്ടതുണ്ട്.ശാസ്ത്രീയമായ അടിത്തറകള്‍ ഒന്നുമില്ലാതെ കേവലം കേട്ട് കഥകളുടെയും ചില ഐതിഹ്യങ്ങളുടെയും മാത്രം പിന്‍ബലത്തില്‍   ചരിത്ര രചനകളില്‍ ഏര്‍പ്പെടുന്ന കേന്ദ്രങ്ങളെ തുറന്നു കാട്ടുക തന്നെ വേണം. അപ്രിയ സത്യങ്ങള്‍ തീര്‍ച്ചയായും ഇതിനുള്ളില്‍ എല്ലാം തന്നെ ഒളിഞ്ഞു കിടക്കുണ്ടാകും .അവയുടെ തലനാരിഴ കീറിപരിശോധിച്ചു മാത്രമേ മുന്നോട്ടു പോകൂവെന്നു ശഠിക്കുന്നത് ഒരിക്കലും  ആശാസ്യമാകില്ല.ജനിച്ചു പോയ മതത്തിന്റെ അപ്പുറം മറ്റൊന്നും പഠിക്കില്ലെന്നും അല്ലെങ്കില്‍ പഠിക്കേണ്ടത് ഇല്ലെന്നുമുല്ള്ള കടുംപിടുത്തമാണ് പലര്‍ക്കുമുള്ളത്‌.മനുഷ്യരാശി സഹസ്രബ്ധങ്ങളായി ഓരോ കാലഘട്ടങ്ങളിലും ഓരോരോ പ്രദേശങ്ങളില്‍ സംഭവിക്കുന്ന
വിവ്പ്ലവകരവും വിമോചനപരവും ആയ സാമൂഹിക-സാംസകാരിക   -മുന്നേറ്റങ്ങളില്‍ എല്ലാം തന്നെ  മിക്കവാറും എല്ലാ മത -സാമുദായിക -രാഷ്ട്രീയ പ്രസ്താനന്ഘളും അവയുടെ നേതൃത്വവും അതിന്റെതായ സംഭാവനകള്‍ നല്‍കി വന്നിട്ടുണ്ട് എന്നാ കാര്യത്തില്‍ സംശയം തെല്ലും വേണ്ട.ഈ വിഷയത്തില്‍ ആരുടേയും പങ്കിനെ കുറച്ചു കാണേണ്ടതില്ല.പക്ഷെ എന്ത് ചെയ്യാന്‍ കഷിയും തങ്ങളെ ആരെങ്കിലും ചരിത്രത്തില്‍ നിന്ന് തന്നെ തൂത്തെരിയുമോ എന്ന സംശയം മൂത്തിട്ടകണം മിക്കവാറും എല്ലാവരും പ്രത്യേകിച്ച് രാഷ്ട്രീയ -മത നേതൃ ത്വന്ഘള്‍  തങ്ങ ളുടെ  ശക്തി പ്രകടനത്തിനുള്ള ഉപാധിയായി മാത്രം ഇതിനെ കാണുന്നു . ജനാധിപത്യ സംവിധാനത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രസക്തി ഇവിടെയാണ് .ആള്‍ ബലം കൂടിയവര്‍ ഇവിടെ കയ്യൂക്ക്കുല്ള്ളവരായി മാറുകയും മറ്റുള്ളവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയ പ്പെടുകയും കാലാന്തരത്തില്‍ വിസ്മൃതരായി മാറുകയും ചെയ്യുന്ന ചിത്രമാണ്സ്വാഭാവികമായും  കാണാന്‍ കഴിയുക .ഭൂരി പക്ഷ -ന്യൂന  പക്ഷ വര്‍ഗീയതകള്‍ ഒരുപോലെ തന്നെ പരസ്പര പൂരകങ്ങള്‍ ആയി വര്‍ത്തിക്കുകയും തങ്ങളുടെ നിലനില്പിനായി പലവിധ സങ്കുചിത  പ്രായോഗിക പരീക്ഷണങ്ങളിലും ഏര്‍പ്പെട്ടു വരികയാണ്‌ .
   നിലവിലുള്ള സാമൂഹികാന്തരീക്ഷത്തില്‍ വിവിധ ജന വിഭാഗങ്ങള്‍ പലതട്ടുകളിലായി വിഭജിക്കപ്പെട്ട      അവസ്ഥയില്‍ കഴിയുന്ന മനുഷ്യ രാശിയെ ഒന്നിപ്പിക്കുവാന്‍ കഴിയുന്ന ഏതെങ്കിലും ഒരു തത്വ ചിന്തയോ വിശ്വാസ  പ്രമാണമോ  അവതരിപ്പിക്കുക അസാധ്യം .ആര് തന്നെ വിചാരിച്ചാലും അങ്ങനെ ഒന്ന് ഉണ്ടാക്കുകയോ അത് മനുഷ്യര്‍ക്കിടയില്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ കഴിയുകയില്ല തന്നെ. സര്‍വ  പ്രശ്ങ്ങളും പരിഹരിക്കാനുള്ള ഒറ്റമൂലി തങ്ങളുടെ വിശ്വാസമോ തത്വ ചിന്തയോ മാത്രം ആണെന്നും ബാക്കിയുള്ളവയെല്ലാം പാഴാണെന്നും എല്ലാവരും പറയുന്ന ദയനീയ ചിത്രമാണ് നിലവില്‍ കാണാന്‍ സാധിക്കുന്നുള്ളൂ.എന്നാല്‍ ഇവ എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടാകാമെന്നും പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ എന്ത് കൊണ്ടും നല്ലത് ആണെന്നും തുറന്നു പറയാന്‍ ആരും തയ്യാറാകുന്നില്ല .എല്ലാവര്ക്കും വേണ്ടത് നിലവിലുള്ള കച്ചവടം പോകരരുത്.എന്നാല്‍അണികള്‍ ഇത്തരം ചിന്തകളിലേക്ക് പോയാല്‍     തങ്ങളുടെ  അസ്ഥിത്വം നഷ്ട്ടപ്പെട്ടെക്കാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയ നേതൃത്വങ്ങള്‍ പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ക്ക് ഇടങ്കോല്‍ ഇടാനെ ശ്രമിക്കാരുള്ളൂ.
മൌലിക നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ തന്നെ പരസ്പര സഹകരണത്തോടെ എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും എന്നൊരു ആലോചന പോലും നടക്കുന്നില്ല.പകരം കാലങ്ങളായി ഒരു അനുഷ്ടാനം കണക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി മാത്രം സന്ഘടിപ്പിക്കപെടുന്ന മത സൌഹാര്‍ധ സമ്മേളനങ്ങള്‍ പോലുള്ള പൊറാട്ട് നാടകങ്ങള്‍ കൃത്യമായി അരങ്ങു ഏറുന്നുമുണ്ട് .ഇതിനു പകരം മാനവ സൌഹര്ധ ത്തില്‍ അതിഷ്ടിതമായ കൂട്ടായ്മകള്‍ എന്ത് കൊണ്ട്   നടപ്പില്‍ വരുത്താന്‍ കഴിയുന്നില്ല .ഈ കുറിപ്പ് തുടങ്ങി വെച്ച വരികളിലെ പരിസരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ചില അനിഷ്ട സംഭവങ്ങള്‍ക്ക് വേദിയായി തീര്‍ത്തും ദൌര്‍ഭാഗ്യകരമായ അതിനെ എത്രയും പെട്ടെന്ന് ഊതി ക്കെടുതുവനാണ് മാധ്യമങ്ങളും പൊതു സമൂഹവും ശ്രമിച്ചത്‌.എന്നാല്‍ ഇത്തരം നല്ല ചുവടു വെപ്പുകളെ ചെറുതായി ചിത്രീകരിച്ചു  കൊണ്ട്കൊ എരിതീയില്‍ എണ്ണ ഒഴിക്കുവാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ അങ്ങേയറ്റം ഹീനമായ ശ്രമങ്ങള്‍ ജനമനസ്സുകളില്‍ സ്വാധീനം സൃഷ്ടിക്കാതെ പോയി.അവസ്തവവും അര്‍ഥ സത്യവും ആയ വസ്തുതകളെ പര്‍വതീകരിക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങള്‍ക്ക് എതിരെ കരുതി യിരിക്കാനുള്ള ജാഗ്രതയും ബാധ്യതയും നാം എല്ലാവര്‍ക്കും ഒരു പോലെയുണ്ട്.കാള പെറ്റെന്ന് കേള്‍ക്കേണ്ട താമസം കയറെടുത്തു ഓടാനായി കാത്തിരിക്കുകയാണ്‌ എല്ലാവരും .ഇവിടെ സൂചിപ്പിക്കപ്പെട്ട ലേഖനത്തില്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കാത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ നഗരത്തിന്റെ പെരുമ -പെരുന്പവൂരിന്റെ - വീണ്ടെടുക്കാനായി റസി . അസോസിയേഷന്‍ മാനവ സൌഹൃത സമ്മേളനം സംഘടിപ്പിക്ക്കയുണ്ടായി.സൂപ്പെര്‍ താരങ്ങളെ കാണാനുള്ള തിരക്കൊന്നും ഉണ്ടായില്ലെങ്കിലും സമൂഹത്തില്‍ സമാധാനം പുലര്‍ന്നു കാണണം എന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍ ആ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു .വിവിധ രാഷ്ട്രീയ മത സാമൂഹിക നേതൃത്വങ്ങള്‍ അതില്‍ പങ്കാളികളായി.എല്ലാവരും മെഴുകുതിരികള്‍ കത്തിക്കുകയും ഐക്യദര്ദ്യ  പ്രതിന്ജയും എടുത്തു . സമ്മേളനം നടന്ന മുനിസിപല്‍ മൈതാനം നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്റെ പെരിലുള്ളതായിരുന്നു.പ്രസംഗത്തില്‍ പലരും ഇക്കാര്യം ഓര്‍ത്തു .എന്നാല്‍ ആള്‍ കൂട്ടത്തില്‍ ഒരാളായി ഇരുന്നു കൊണ്ട് അത് കേള്‍ക്കവേ എന്റെ മനസ്സ് അഭിമാനം കൊണ്ട് തുടിച്ചു .സുഭാഷിന്റെ പേര് ആ മൈതാനത്തിനു നിര്‍ദേശിച്ചത് മറ്റാരും ആയിരുന്നില്ല.എന്റെ പ്രിയപ്പെട്ട മുത്തച്ഛന്‍ കെ .അച്യുതന്‍ വൈദ്യര്‍ എന്ന സ്വാതന്ത്ര സമര സേനാനി .അദ്ദേഹം ആദ്യവും അവസാനവും ആയി ഒരു ജന പ്രതിനിധി ആയിരുന്ന പഴയ പഞ്ചായത്തിന്റെ ഭരണ സമിതി യോഗത്തില്‍ വെച്ച നിര്‍ദേശം അനഗീകരിക്കപ്പെടുകയായിരുന്നു. അച്യുതം എന്ന ഈ ബ്ലോഗ്‌ അങ്ങനെ മുത്തച്ചനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌ നല്‍കി കൊണ്ട് തുടങ്ങാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി യും സന്തോഷവും വളരെ വലുതാണ് .അതിലെല്ലാം ഉപരിയായി എത്ര പറഞ്ഞാലും മതി വരാത്ത അഭിമാന ബോധവും കൊണ്ട് ഞാന്‍ അക്ഷരാര്‍ഥത്തില്‍ ത്രസിച്ചിരിക്കയാണ്‌.ഈ ബ്ലോഗ്‌ എല്ലാ ബഹുമാനത്തോടെയും മുത്തച്ച ന് സമര്‍പ്പിക്കട്ടെ . 

No comments:

Post a Comment